ആശ്വാസമേകാൻ വേനൽ മഴ; നാല് ജില്ലകളിൽ ഇടിയോട് കൂടിയ മഴ; വെള്ളിയാഴ്ച വരെ മഴ പെയ്തേക്കും, ഉയർന്ന തിരമാലയ്‌ക്കും സാധ്യത

കടുത്ത ചൂടിനിടയിൽ ആശ്വാസമായി വേനൽമഴ. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ വിവിധ മേഖലകളിൽ പരക്കെ മഴ പെയ്തു. കോട്ടയം ജില്ലയുടെ മലയോര മേഖലയിലും…

By :  Editor
Update: 2023-03-15 11:36 GMT

കടുത്ത ചൂടിനിടയിൽ ആശ്വാസമായി വേനൽമഴ. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ വിവിധ മേഖലകളിൽ പരക്കെ മഴ പെയ്തു. കോട്ടയം ജില്ലയുടെ മലയോര മേഖലയിലും മികച്ച രീതിയിൽ മഴ ലഭിച്ചു. വിവിധ ജില്ലകളിൽ വെള്ളിയാഴ്ച വരെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, എറണാകുളം, തൃശൂർ, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അറബിക്കടൽ 29 ഡിഗ്രിയിലധികം ചൂടായതിനാൽ, അവിടെ നിന്നുള്ള ഉഷ്ണക്കാറ്റ് വലിയതേ‍ാതിൽ കരയ്ക്കെത്തിതുടങ്ങിയതേ‍ാടെ ചൂടിന്റെ തീവ്രത പലയിടങ്ങളിലും ഇനിയും വർധിച്ചേക്കും. കെ‍ാല്ലം, കേ‍ാട്ടയം മേഖലകളിൽ 38 ഡിഗ്രി വരെയാണു ചൂട് രേഖപ്പെടുത്തിയത്. ബാക്കിയിടങ്ങളിൽ ശരാശരി 36 ഡിഗ്രിയും.

ചാറ്റൽമഴയ്ക്കെ‍ാപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം. വേനൽക്കാലമായതിനാൽ മഴക്കാറ് മൂടുമ്പേ‍ാൾ പെട്ടെന്നു തുണികൾ എടുക്കാൻ ടെറസിലേക്കും മുറ്റത്തേക്കും ചുറ്റുപാടുകൾ നിരീക്ഷിക്കാതെ പേ‍ാകരുതെന്നു ദുരന്തനിവാരണ അതേ‍ാറിറ്റി മുന്നറിയിപ്പു നൽകുന്നു

Tags:    

Similar News