പുതിയ രൂപത്തിലും ഭാവത്തിലും കെഎസ്അര്‍ടിസി മിനി സ്മാര്‍ട്ട് ബസുകള്‍ നിരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി മിനി സ്മാര്‍ട്ട് ബസുകള്‍ നിരത്തിലിറക്കാന്‍ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ മിനി ബസുകള്‍ ഓടും. ഫോര്‍ഡ് കമ്പനിയുമായുള്ള…

By :  Editor
Update: 2018-06-24 00:22 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി മിനി സ്മാര്‍ട്ട് ബസുകള്‍ നിരത്തിലിറക്കാന്‍ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ മിനി ബസുകള്‍ ഓടും.

ഫോര്‍ഡ് കമ്പനിയുമായുള്ള ധാരണ പ്രകാരം മൂന്ന് സ്മാര്‍ട്ട് ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്കായി എത്തിക്കുന്നുണ്ട്. പദ്ധതി വിജയിച്ചാല്‍ വാടക കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്മാര്‍ട്ട് ബസുകള്‍ നിരത്തിലിറക്കാനാണ് പദ്ധതി.

സി.സി ടിവി കാമറ, ജി.പി.എസ്, എല്‍.ഇ.ഡി, എ.സി, 21 പുഷ്ബാക്ക് സീറ്റുകള്‍, ലഗേജ് വയ്ക്കാന്‍ പ്രത്യേക സംവിധാനം തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും മിനി ബസുകളുടെ യാത്ര.

വിമാനത്താവളങ്ങളില്‍ നിശ്ചിത സ്ഥലത്ത് ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് എയര്‍പോര്‍ട്ട് അതോറിട്ടി അധികൃതരുമായി ഉടന്‍ കെ.എസ്.ആര്‍.ടി.സി ചര്‍ച്ച നടത്തും.

Tags:    

Similar News