ദ്വിദിന സന്ദർശനം; രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ

എറണാകുളം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിൽ എത്തും. ഇന്ന് ഉച്ച 1.30 ഓടെ കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി, വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്…

;

By :  Editor
Update: 2023-03-15 22:46 GMT

എറണാകുളം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിൽ എത്തും. ഇന്ന് ഉച്ച 1.30 ഓടെ കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി, വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. തുടർന്ന് വൈകിട്ട് 4.20ന് നടക്കുന്ന ചടങ്ങിൽ ഐഎൻഎസ് ദ്രോണാചാര്യയ്‌ക്ക് ‘നിഷാൻ’ ബഹുമതി മുർമു സമ്മാനിക്കും.

രാത്രിയോടെ തിരുവനന്തപുരത്തേക്ക് തിരിക്കുന്ന രാഷ്‌ട്രപതി 17 ന് കൊല്ലം വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. തിരികെ തിരുവനന്തപുരത്തെത്തി കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന കുടുംബശ്രീയുടെ പരിപാടിയിലും പങ്കെടുക്കും. ഉച്ചയ്‌ക്ക് ലക്ഷദ്വീപിലേക്ക് തിരിക്കും. രാഷ്‌ട്രപതിയുടെ സന്ദർശത്തിനോട് അനുബന്ധിച്ച് കൊച്ചി രത്തിലും പശ്ചിമ കൊച്ചിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News