വയനാട്ടില്‍ വീണ്ടും കാട്ടുപന്നി ആക്രമണം; നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്

വയനാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാലുവയസുകാരിക്ക് ഗുരുതര പരിക്ക്. വയനാട് കല്‍പ്പറ്റ പുളിയാര്‍മലയിലാണ് ഇരുചക്ര വാഹനത്തിന് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കമ്പളക്കാട് സ്വദേശി ലിബിന്റെ മകള്‍ വിവേകയ്ക്കാണ് ഗുരുതര…

;

By :  Editor
Update: 2023-03-23 09:28 GMT

വയനാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാലുവയസുകാരിക്ക് ഗുരുതര പരിക്ക്. വയനാട് കല്‍പ്പറ്റ പുളിയാര്‍മലയിലാണ് ഇരുചക്ര വാഹനത്തിന് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

കമ്പളക്കാട് സ്വദേശി ലിബിന്റെ മകള്‍ വിവേകയ്ക്കാണ് ഗുരുതര പരുക്കേറ്റത്. കുടുംബവുമായി സഞ്ചരിച്ച ബൈക്കില്‍ കാട്ടുപന്നി ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിവേകയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News