നോമ്പുതുറ സമയത്ത് പ്രത്യേക മുനിസിപ്പൽ സൈറൺ ; ഇതിനായി ജീവനക്കാരെ ചുമതലപ്പെടുത്തി ചങ്ങനാശ്ശേരി നഗരസഭ; വിവാദം

കോട്ടയം: നോമ്പുകാലത്ത് വൈകുന്നേരങ്ങളിൽ പ്രത്യേക മുനിസിപ്പൽ സൈറൻ മുഴക്കാനുള്ള തീരുമാനവുമായി ചങ്ങനാശ്ശേരി നഗരസഭ. ഇതിനായി രണ്ട് ജീവനക്കാരെ ചുമതലപ്പെടത്തിക്കൊണ്ട് നഗരസഭാ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോർട്ടുകൾ. നോമ്പ്…

By :  Editor
Update: 2023-03-26 05:46 GMT

കോട്ടയം: നോമ്പുകാലത്ത് വൈകുന്നേരങ്ങളിൽ പ്രത്യേക മുനിസിപ്പൽ സൈറൻ മുഴക്കാനുള്ള തീരുമാനവുമായി ചങ്ങനാശ്ശേരി നഗരസഭ. ഇതിനായി രണ്ട് ജീവനക്കാരെ ചുമതലപ്പെടത്തിക്കൊണ്ട് നഗരസഭാ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോർട്ടുകൾ. നോമ്പ് കാലം കഴിയുന്നതുവരെ എല്ലാ ദിവസവും വൈകീട്ടാണ് പ്രത്യേക മുനിസിപ്പൽ സൈറൺ മുഴക്കുക.

കഴിഞ്ഞ ദിവസമാണ് ജീവനക്കാരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. 21-4-2023 വരെ ഈ രീതി തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. എല്ലാ ദിവസവും 6.39 നാകും സൈറൻ മുഴക്കുക. കണ്ടിജന്റ് ജീവനക്കാരൻ ബിജുവിനാണ് സൈറൺ മുഴക്കുന്നതിന്റെ ചുമതല. ഹെൽത്ത് സൂപ്പർവൈസർ സോൺസുന്ദറിന് മേൽനോട്ട ചുമതലയും നൽകിയിട്ടുണ്ട്. സൈറൺ കൃത്യസമയത്ത് മുഴക്കുന്നുണ്ടെന്ന് എച്ച് എസ് ഉറപ്പുവരുത്തേണ്ടതാണ്. സൈറണ് തകരാർ വരുന്ന പക്ഷം നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗവുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതിന് തുടർനടപടി സ്വീകരിക്കേണ്ടത് ആണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

നോമ്പ് കാലത്ത് പ്രത്യേക മുനിസിപ്പൽ സൈറൺ മുഴക്കണമെന്ന് ആവശ്യപ്പെട്ട് 23ാം തിയതി പുത്തൂർപ്പള്ളി മുസ്ലീം ജമാ അത്ത് സെക്രട്ടറി എംഎച്ച്എം ഹനീഫ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് നഗരസഭയുടെ നടപടി. നഗരസഭ പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Tags:    

Similar News