മരുമകൻ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യയെയും വെട്ടി" തീകൊളുത്തി ആത്മഹത്യാ ശ്രമം
തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കര അഴീക്കോട് വളവട്ടിയിൽ ഭർത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഭാര്യാമാതാവ് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരൻ അലി അക്ബറാണ്…
;തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കര അഴീക്കോട് വളവട്ടിയിൽ ഭർത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഭാര്യാമാതാവ് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരൻ അലി അക്ബറാണ് കടുംകൈ ചെയ്തത്. ഭാര്യ മാതാവ് ഷാഹിറ(62) കൊല്ലപ്പെട്ടു. ഷാഹിറയെ വെട്ടിക്കൊന്ന ശേഷം ഭാര്യ മുംതാസിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് അലിഅക്ബർ സ്വയം തീ കൊളുത്തി. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ നാലുമണിക്കാണ് ക്രൂരകൃത്യം അരങ്ങേറിയത്. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി അധ്യാപികയാണ് മുംതാസ്. അലി അക്ബർ നാളെ സർവിസിൽ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം.മകൾ ആർഷയുടെ മുന്നിൽ വച്ചാണ് കൊലപാതകം ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്കും അക്രമത്തിലേക്കും നയിച്ചതെന്ന് കരുതുന്നു. ഇരുനില വീട്ടിൽ
അലി അക്ബർ മുകളിലെ നിലയിലും ഭാര്യയും ഭാര്യാമാതാവും താഴെത്തെ നിലയിലുമാണ് താമസം. 10 വർഷമായി ഇവർ തമ്മിൽ കുടുംബ കോടതിയിൽ കേസുണ്ട്.