ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം: ദുരൂഹതയെന്ന് കോഴിക്കോട് മേയര്‍; ആരും അകത്തില്ലായിരുന്നെന്ന് മാനേജർ
കോഴിക്കോട് ∙ നഗരത്തിലെ ആനി ഹാള്‍ റോഡിലെ ജയലക്ഷ്മി വസ്ത്രശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച മേയര്‍ ബീന ഫിലിപ്പ് ആരോപിച്ചു. കെട്ടിടത്തിനു അകത്തേക്കു കയറാന്‍ കഴിയാതിരുന്നത്…
;കോഴിക്കോട് ∙ നഗരത്തിലെ ആനി ഹാള്‍ റോഡിലെ ജയലക്ഷ്മി വസ്ത്രശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച മേയര്‍ ബീന ഫിലിപ്പ് ആരോപിച്ചു. കെട്ടിടത്തിനു അകത്തേക്കു കയറാന്‍ കഴിയാതിരുന്നത് തീയണയ്ക്കുന്നത് വൈകാന്‍ കാരണമായെന്ന് കോഴിക്കോട് ജില്ലാ ഫയര്‍ ഓഫിസര്‍ അഷ്റഫ് അലി പറഞ്ഞു.
തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന മേയറുടെ ആരോപണം ജീവനക്കാര്‍ തള്ളി. കട അടച്ചശേഷം ആരും അകത്തില്ലെന്ന് ഉറപ്പു വരുത്തിയതാണെന്ന് മാനേജര്‍ ജയകൃഷ്ണന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. മേയര്‍ ദുരൂഹത ആരോപിച്ചതിന്‍റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.