വനിത ഹോസ്റ്റലിൽ കയറി കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ
നെടുമങ്ങാട്: സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കഞ്ചാവ് വില്പനക്ക് ശ്രമിച്ചയാൾ അറസ്റ്റിൽ. പനവൂർ കല്ലിയോട് ദർഭ വിളകത്തുവീട്ടിൽ അനിൽ കൃഷ്ണ (23) ആണ്…
;നെടുമങ്ങാട്: സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കഞ്ചാവ് വില്പനക്ക് ശ്രമിച്ചയാൾ അറസ്റ്റിൽ. പനവൂർ കല്ലിയോട് ദർഭ വിളകത്തുവീട്ടിൽ അനിൽ കൃഷ്ണ (23) ആണ് പിടിയിലായത്.
ഹോസ്റ്റലിൽ കടന്ന് ഏറ്റവും മുകളിലെ നിലയിലെ വാട്ടർ ടാങ്കിനു ചുവട്ടിൽ കഞ്ചാവ് പൊതികൾ കൊണ്ടുവെച്ച ശേഷം വിദ്യാർഥിനികൾക്ക് വിവരം നൽകും. ആവശ്യക്കാർ ഇവിടെ വന്നു കഞ്ചാവ് എടുത്ത ശേഷം പണം ഇവിടെവെക്കും. രാത്രിയിൽ ഇയാൾ ഇവിടെ കയറി പണം എടുത്തുകൊണ്ടു പോവുകയാണ് പതിവ്.
നേരത്തെ ഇയാൾ കഞ്ചാവ് ലഹരിയിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞ അമ്മയെ തലക്കടിച്ചു പരിക്കേല്പിച്ചു. ഇതുൾപ്പെടെ ഇയാൾക്കെതിരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ആറു കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.