ജോലി അന്വേഷിച്ചെത്തിയ 15 കാരിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ 15 കാരിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് സംഭവം. കുടുംബത്തിലെ പ്രാരാബ്ധം മൂലം മെഡിക്കല്‍ കോളേജില്‍…
;By : Editor
Update: 2018-06-25 00:49 GMT
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ 15 കാരിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് സംഭവം. കുടുംബത്തിലെ പ്രാരാബ്ധം മൂലം മെഡിക്കല്‍ കോളേജില്‍ ജോലി അന്വേഷിച്ചെത്തിയ ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായും പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.