നിലമ്പൂരിൽ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില; 41 ഡിഗ്രി
നിലമ്പൂർ: ബുധനാഴ്ച നിലമ്പൂരിൽ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. 41 ഡിഗ്രിയാണ് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്മെന്റിന് കീഴിലുള്ള പാലേമാട് വെതർ സ്റ്റേഷനിൽ രേഖപ്പെടുത്തിയത്. വൈകുന്നേരം മൂന്നോടെയാണ്…
നിലമ്പൂർ: ബുധനാഴ്ച നിലമ്പൂരിൽ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. 41 ഡിഗ്രിയാണ് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്മെന്റിന് കീഴിലുള്ള പാലേമാട് വെതർ സ്റ്റേഷനിൽ രേഖപ്പെടുത്തിയത്. വൈകുന്നേരം മൂന്നോടെയാണ് ഉയർന്ന താപനില ഉണ്ടായത്. രാവിലെ 10.30 മുതൽ 36 ഡിഗ്രി രേഖപ്പെടുത്തിയത് പിന്നീട് ഉയരുകയായിരുന്നു.
ജില്ലയിലെ ഏറ്റവും ഉയർന്ന താപനില കൂടിയാണിത്. ചൊവ്വാഴ്ചയും മാർച്ച് 28 നും രേഖപ്പെടുത്തിയ 40 ഡിഗ്രിയാണ് മുമ്പത്തെ നിലമ്പൂരിലെ കൂടിയ താപനില. അതേസമയം, തെന്നലയിൽ 37.2, വാക്കാട് 34.4, മുണ്ടേരി 39.6 എന്നിങ്ങനെയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.