പീഡനത്തിന് ഇരയായി, പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; പ്രതിക്ക് 35 വര്‍ഷം തടവ്
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിയഞ്ച് വര്‍ഷം തടവ്. കൊല്ലം കരുനാഗപ്പള്ളി പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിയായ പക്കി സുനില്‍…
;കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിയഞ്ച് വര്‍ഷം തടവ്. കൊല്ലം കരുനാഗപ്പള്ളി പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിയായ പക്കി സുനില്‍ എന്ന സുനില്‍കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 35 വര്‍ഷമാണ് തടവ്.
2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തി പ്രതി കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് ശിക്ഷ. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ പ്രതി സൗദി അറേബ്യയിലേക്ക് കടന്നു.
പ്രത്യേക പൊലീസ് സംഘമാണ് പിന്നീട് പ്രതിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 25 വര്‍ഷവും , എസ്‌സി, എസ്ടി വകുപ്പുകള്‍ പ്രകാരം ജീവപര്യന്തവുമാണ് ശിക്ഷ. നാലുലക്ഷം രൂപയും കെട്ടിവെക്കണം. ഇതില്‍ രണ്ടു ലക്ഷം രൂപ അതിജീവിതയുടെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി വിധിയിലുണ്ട്.