ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കാസര്‍കോട്: ബോവിക്കാനത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്. മുതലപ്പാറ ജബരിക്കുളത്താണ് സംഭവം. ഭാര്യ…

;

By :  Editor
Update: 2023-04-14 06:11 GMT
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
  • whatsapp icon

കാസര്‍കോട്: ബോവിക്കാനത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്.

മുതലപ്പാറ ജബരിക്കുളത്താണ് സംഭവം. ഭാര്യ സുഗന്ധിയെ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് സമീപമുള്ള മരത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് മണിയെ കണ്ടെത്തിയത്. ഇടയ്ക്കിടെ മദ്യലഹരിയില്‍ മണി വീട്ടില്‍ എത്തി വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ വഴക്ക് കൂടുന്നതിനിടെയാണ് ഭാര്യയെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.

Tags:    

Similar News