മലപ്പുറത്ത് വൻ ലഹരി വേട്ട; 3000 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
മലപ്പുറം: മലപ്പുറത്ത് വൻ ലഹരി വേട്ട. വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ നിന്ന് മൂവായിരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്‌സൈസ് പിടികൂടി. ലോറിയിൽ ബിസ്‌ക്കറ്റിനും മിട്ടായികൾക്കും…
;By : Editor
Update: 2023-04-14 23:33 GMT
മലപ്പുറം: മലപ്പുറത്ത് വൻ ലഹരി വേട്ട. വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ നിന്ന് മൂവായിരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്‌സൈസ് പിടികൂടി. ലോറിയിൽ ബിസ്‌ക്കറ്റിനും മിട്ടായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്തിയ ലഹരിയാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ എക്‌സൈസ് പിടികൂടി.
പാലക്കാട് സ്വദേശികളായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹിമാൻ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച ഒരു ലക്ഷത്തി ഇരുപത്തി ഒൻപതിനായിരം രൂപയും പിടിച്ചെടുത്തു.