തിരുവനന്തപുരം- കണ്ണൂർ ആറ് മണിക്കൂർ 53 മിനിറ്റ്, ആദ്യ യാത്രയേക്കാൾ 17 മിനിറ്റ് ലാഭം; സമയം മെച്ചപ്പെടുത്തി വന്ദേഭാരത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെയുള്ള രണ്ടാം പരീക്ഷണയോട്ടത്തിൽ സമയം മെച്ചപ്പെടുത്തി വന്ദേഭാരത് എക്‌സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്തിയത് ഏഴുമണിക്കൂറിൽ താഴെ സമയം കൊണ്ട്. കൃത്യമായി…

By :  Editor
Update: 2023-04-19 04:12 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെയുള്ള രണ്ടാം പരീക്ഷണയോട്ടത്തിൽ സമയം മെച്ചപ്പെടുത്തി വന്ദേഭാരത് എക്‌സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്തിയത് ഏഴുമണിക്കൂറിൽ താഴെ സമയം കൊണ്ട്. കൃത്യമായി പറഞ്ഞാൽ ആറ് മണിക്കൂർ 53 മിനിറ്റ് കൊണ്ട്. ആദ്യയാത്രയിൽ ഏഴുമണിക്കൂർ പത്തുമിനിറ്റ് കൊണ്ടാണ് ഈ ദൂരം പിന്നിട്ടത്. ആദ്യ യാത്രയെ അപേക്ഷിച്ച് 17 മിനിറ്റ് ലാഭിച്ചു.

തിരുവനന്തപുരത്ത് നിന്ന് 5.20നാണ് ട്രെയിൻ പുറപ്പെട്ടത്. ആദ്യ യാത്രയിൽ നിന്ന് വ്യത്യസ്തമായി പത്തുമിനിറ്റ് വൈകി. 6.10ന് കൊല്ലത്ത് എത്തി. ആദ്യ യാത്ര പോലെ തന്നെ കൊല്ലത്ത് ഓടിയെത്താൻ എടുത്തത് ഒരേ സമയം. 50 മിനിറ്റ്. കോട്ടയത്ത് 7.24ന് ട്രെയിൻ എത്തി. 2.14 മിനിറ്റ് കൊണ്ടാണ് കോട്ടയത്ത് എത്തിയത്. ആദ്യ യാത്രയേക്കാൾ മൂന്ന് മിനിറ്റ് കുറവ്.

എറണാകുളത്ത് 8.32നാണ് ട്രെയിൻ എത്തിയത്. 3.12 മണിക്കൂർ കൊണ്ടാണ് സ്ഥലത്തെത്തിയത്. ആദ്യ യാത്രയേക്കാൾ ആറുമിനിറ്റ് കുറവ്. 8.35ന് പുറപ്പെട്ട ട്രെയിൻ തൃശൂരിൽ 9.37ന് എത്തി. തിരുവനന്തപുരത്ത് നിന്ന് തൃശൂർ എത്താൻ 4.17 മണിക്കൂറാണ് എടുത്തത്. ആദ്യ യാത്രയേക്കാൾ 10 മിനിറ്റ് കുറവ്. കോഴിക്കോട്ട് 11.16 ന് ആണ് ട്രെയിൻ എത്തിയത്. 5.56 മിനിറ്റ് കൊണ്ടായിരുന്നു യാത്ര. ആദ്യ യാത്രയേക്കാൾ 12 മിനിറ്റ് കുറവ്. 12.13ന് ട്രെയിൻ കണ്ണൂർ തൊട്ടു. ആറു മണിക്കൂർ 53 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിയത്. ആദ്യ യാത്രയേക്കാൾ 17 മിനിറ്റ് കുറവ്. ആദ്യ യാത്രയിൽ ഏഴു മണിക്കൂർ 10 മിനിറ്റ് ആണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്താൻ വേണ്ടിവന്നത്.

Tags:    

Similar News