ഇടുക്കിയിൽ കമിതാക്കള്‍ നവജാത ശിശുവിനെ കൊന്നു
തൊടുപുഴ: ഇടുക്കി കമ്പംമേട്ടില്‍ കമിതാക്കള്‍ക്ക് ജനിച്ച കുഞ്ഞിനെ അവര്‍ തന്നെ കൊന്നു. ജനിച്ചയുടന്‍ കുഞ്ഞിനെ ഇവര്‍ തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. മധ്യപ്രദേശ് സ്വദേശിയായ സാധുറാമിനെ…
;By : Editor
Update: 2023-05-11 22:30 GMT
തൊടുപുഴ: ഇടുക്കി കമ്പംമേട്ടില്‍ കമിതാക്കള്‍ക്ക് ജനിച്ച കുഞ്ഞിനെ അവര്‍ തന്നെ കൊന്നു. ജനിച്ചയുടന്‍ കുഞ്ഞിനെ ഇവര്‍ തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. മധ്യപ്രദേശ് സ്വദേശിയായ സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രിയില്‍ ചികിത്സയിലാണ്. സാധുറാം കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് കമ്പംമേട്ടിൽ നവജാത ശിശുവിനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് മുൻപ് കുട്ടി ജനിച്ചതിനാൽ ദുരഭിമാനത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.