മലപ്പുറത്ത് പ്ലസ് വൺ സീറ്റിന് ക്ഷാമം; 20000 കുട്ടികൾക്ക് സീറ്റില്ല
മലപ്പുറത്ത് ഈ വർഷവും പ്ലസ് വൺ സീറ്റിന് ക്ഷാമം. 20000 ത്തോളം കുട്ടികൾക്ക് ഈ വർഷം സീറ്റുകൾ ലഭിച്ചേക്കില്ല. ഇത്തവണ ജില്ലയിൽ എസ്എസ്എൽസ് പരീക്ഷ വിജയിച്ചത് 77,827…
;മലപ്പുറത്ത് ഈ വർഷവും പ്ലസ് വൺ സീറ്റിന് ക്ഷാമം. 20000 ത്തോളം കുട്ടികൾക്ക് ഈ വർഷം സീറ്റുകൾ ലഭിച്ചേക്കില്ല. ഇത്തവണ ജില്ലയിൽ എസ്എസ്എൽസ് പരീക്ഷ വിജയിച്ചത് 77,827 പേരാണ്. നിലവിൽ ആകെ ഉള്ളത് 53,250 സീറ്റുകളാണ്. ഇതിൽ 41,950 സീറ്റുകൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും, 11300 സീറ്റുകൾ അൺ എയ്ഡ്ഡ് സ്കൂളുകളിലുമാണ്.
പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകളുടെ ക്ഷാമം നേരിടുന്നതിനാല്‍ ഈ ജില്ലകളില്‍ 150 ഓളം ബാച്ചുകൾ കൂടുതലായി അനുവദിക്കണമെന്ന് പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിച്ച പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു.
കോട്ടയം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലെ കുട്ടികൾ തീരെ കുറഞ്ഞ ബാച്ചുകൾ ഈ ജില്ലകളിലേക്ക് മാറ്റി പുതിയ ബാച്ചുകൾ അനുവദിക്കാനും ശുപാര്‍ശയിൽ പറയുന്നു. ജൂലൈ അഞ്ചിനാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.