നെല്ല് സംഭരണം: കർഷകർക്ക് ഇന്നുമുതൽ തുക നൽകും

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​രി​ച്ച വ​ക​യി​ൽ പി.​ആ​ർ.​എ​സ് വാ​യ്പ​യി​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് 280 കോ​ടി രൂ​പ ബു​ധ​നാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭ​ക്ഷ്യ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. സം​സ്ഥാ​ന സ​ർ​ക്കാ​ർ…

By :  Editor
Update: 2023-05-30 20:22 GMT

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​രി​ച്ച വ​ക​യി​ൽ പി.​ആ​ർ.​എ​സ് വാ​യ്പ​യി​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് 280 കോ​ടി രൂ​പ ബു​ധ​നാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭ​ക്ഷ്യ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​മാ​യി ചൊ​വ്വാ​ഴ്ച ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​തോ​ടെ​യാ​ണി​ത്. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യു​മാ​യി തു​ക ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തും. ഏ​പ്രി​ൽ മു​ത​ലു​ള്ള തു​ക​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള​ത്.

2022-23 സീ​സ​ണി​ൽ 2,24,359 ക​ർ​ഷ​ക​രി​ൽ​നി​ന്ന് 6.66 ല​ക്ഷം ട​ൺ നെ​ല്ലാ​ണ് സം​ഭ​രി​ച്ച​ത്. ഈ​യി​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് 1878 കോ​ടി രൂ​പ ന​ൽ​കി. ഇ​തി​ൽ സ​പ്ലൈ​കോ നേ​രി​ട്ട് 1,23,397 ക​ർ​ഷ​ക​ർ​ക്ക് 738.95 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു. കേ​ര​ള ബാ​ങ്ക് വ​ഴി 27,800 ക​ർ​ഷ​ക​ർ​ക്ക് 192 കോ​ടി രൂ​പ​യും ക​ന​റ ബാ​ങ്ക് വ​ഴി 4000 ക​ർ​ഷ​ക​ർ​ക്ക് 45 കോ​ടി രൂ​പ​യു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

അ​ന​ർ​ഹ​മാ​യി കൈ​വ​ശം​വെ​ച്ച 1,44,704 റേ​ഷ​ൻ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും കാ​ർ​ഡ് ഉ​ട​മ​ക​ളി​ൽ​നി​ന്ന്​ 7,86,01,650 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. അ​ന​ർ​ഹ​മാ​യി കൈ​വ​ശം​വെ​ച്ച കാ​ർ​ഡു​ക​ളെ​കു​റി​ച്ച വി​വ​രം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 9188527301 എ​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ലും 1967 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ലും അ​റി​യി​ക്കാം.

Tags:    

Similar News