കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കുട്ടികളെ കാണാതായി; തിരച്ചിൽ തുടരുന്നു
കോഴിക്കോട് ബീച്ചിൽ കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കോഴിക്കോട് ഒളവണ്ണ സ്വദേശികളായ ആദിൽ(17), സുഹൃത്തായ മറ്റൊരു കുട്ടിയെയുമാണ് കാണാതായത്.കളിക്കുന്നതിനിടെ പന്ത് കടലിൽ…
;By : Editor
Update: 2023-06-04 01:18 GMT
കോഴിക്കോട് ബീച്ചിൽ കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കോഴിക്കോട് ഒളവണ്ണ സ്വദേശികളായ ആദിൽ(17), സുഹൃത്തായ മറ്റൊരു കുട്ടിയെയുമാണ് കാണാതായത്.കളിക്കുന്നതിനിടെ പന്ത് കടലിൽ വീഴുകയും പന്തെടുക്കാൻ ഇറങ്ങവെ ആദിൽ ഒഴുക്കിൽപ്പെടുകയുമായിരുന്നു.
രാവിലെ കടലിൽ നല്ലതോതിൽ അടിയൊഴുക്ക് ഉണ്ടായിരുന്നു. ആദിൽ കടലിൽ മുങ്ങിത്താഴുന്നത് കണ്ട കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി രക്ഷിക്കാനായി ഇറങ്ങുകയും തിരയിൽപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഭവ സ്ഥലത്തെത്തി. കുട്ടികൾക്കായി തിരച്ചിൽ തുടരുന്നു.