കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് ബിച്ചമ്മദിന്റെ മകന്‍ കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ വെച്ചായിരുന്നു സംഭവം. ഉച്ചക്ക് പന്ത്രണ്ടരയോടെ…

;

By :  Editor
Update: 2023-06-07 06:05 GMT

കോഴിക്കോട്: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് ബിച്ചമ്മദിന്റെ മകന്‍ കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ വെച്ചായിരുന്നു സംഭവം. ഉച്ചക്ക് പന്ത്രണ്ടരയോടെ വില്‍പ്പനക്കുള്ള വീട് നോക്കാനായി എത്തിയപ്പോഴാണ് മിന്നലേറ്റത്. ശക്തമായ മഴയ്ക്കിടെയുണ്ടായ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Tags:    

Similar News