ഇന്ത്യയിൽ നിന്നുള്ള മോസ്റ്റ് വാണ്ടഡ് ക്രിമിനൽ; പാക്കിസ്ഥാനിൽ ഐഎസ്‌ഐ ക്യാമ്പിൽ പരിശീലനം ലഭിച്ച ആദ്യ ഇന്ത്യക്കാരനായ തീവ്രവാദി, ഇന്റർപോൾ കസ്റ്റഡിയിലെടുത്തത് ഭീകരൻ കാം ബഷീറെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന; സാമ്പിൾ ശേഖരിച്ചത് ആലുവ സ്വദേശിനിയായ സഹോദരിയിൽ നിന്ന്
ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീറിനെ കാനഡയിൽ ഇന്റർപോൾ അറസ്റ്റ് ചെയ്തു. കാനഡയിൽ നിന്ന് രക്ഷപ്പെടാൻ…
;ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീറിനെ കാനഡയിൽ ഇന്റർപോൾ അറസ്റ്റ് ചെയ്തു. കാനഡയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവയൊണ് ചാനെപറമ്പിൽ മുഹമ്മദ് ബഷീർ എന്ന കാം ബഷീർ പിടിയിലായത്. കാനഡയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച കാര്യം വിമാനത്താവളത്തിലെ സുരക്ഷാ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരിശോധനയ്ക്ക് വിധേയനാക്കുകയും ഇന്റർപോൾ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളെ വിട്ടു കിട്ടാനുള്ള നടപടികൾ മുംബൈ പോലീസ് ആരംഭിച്ച് കഴിഞ്ഞു.
പിടിയിലായത് കാം ബഷീർ തന്നെയാണെന്ന് ഉറപ്പിക്കാനായി മുംബൈ ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയിൽ ഡിഎൻഎ ടെസ്റ്റിന് അപേക്ഷ നൽകിയിരുന്നു. വ്യാജ ഐഡന്റിറിയിൽ ഇത് വരെ ജീവിച്ച് പോന്നിരുന്ന കാം ബഷീറിനെ പൂർണമായ തെളിവുകളോടെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഡിഎൻഎ ടെസ്റ്റ്. ക്രൈംബ്രാഞ്ചിന്റെ ഈ ഹർജി കോടതി അംഗീകരിച്ചിരുന്നു. ബഷീറിന്റെ ആലുവ സ്വദേശിനിയായ സഹോദരി സുഹറാബീവി ഇബ്രാഹിം കുഞ്ഞിയുടെ രക്തസാമ്പിളുകൾ എടുക്കാനാണ് കോടതി അനുമതി നൽകിയത്.
അടുത്തുള്ള സർക്കാർ മെഡിക്കൽ സെന്ററിൽ നിന്നോ അംഗീകൃത ആശുപത്രിയിൽ നിന്നോ മെഡിക്കൽ ഓഫീസർ മുഖേന സാമ്പിളുകൾ എടുക്കാനാണ് കോടതി പോലീസിന് അനുമതി നൽകിയത്. അന്വേഷണ ഏജൻസിയുമായി സഹകരിക്കാനും സുഹാർബീവി കുഞ്ഞിയുടെ രക്തസാമ്പിളുകൾ നൽകാനും ഇവരുടെകുടുംബത്തോട് കോടതി നിർദേശിച്ചു. ഇവരുടെ സഹോദരൻ കുഞ്ഞി കാദർ ഈ വർഷം മെയ് ആറിന് മരിച്ചതായി കുടുംബം കോടതിയെ അറിയിച്ചു. അന്താരാഷ്ട്ര ഭീകരനെ സംബന്ധിച്ച് വാർത്തകൾ ദേശീയ മാദ്ധ്യമങ്ങൾ നൽകിയിട്ടും. ചെറിയ കോളത്തിൽ പോലും നൽകാതെ സംഭവം അറിഞ്ഞില്ലെന്ന മട്ടാണ് മലയാള മാദ്ധ്യമങ്ങൾക്ക്. കാം ബഷീറിനെ പിടികൂടിയ വാർത്ത ചുരുക്കം ചില മലയാളം ഓൺലൈൻ ചാനലുകൾ മാത്രമാണ് വാർത്തയാക്കിയത്.
10 വര്‍ഷം മുന്‍പ് മഹാരാഷ്ട്രയിലെ മുലുന്ദില്‍ നടന്ന സ്ഫോടനത്തിന്‍റെ ദൃശ്യം. നിറയെ യാത്രക്കാരുണ്ടായിരുന്ന പാസഞ്ചര്‍ തീവണ്ടിയുടെ വനിതാ കമ്പാര്‍ട്മെന്‍റിലായിരുന്നു ബോംബ് സ്ഫോടനം.
കാം ബഷീർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രതി കേരളത്തിലെ ആലുവയിലാണ് ജനിച്ചുവളർന്നത്. എയറോനോട്ടിക്കൽ എൻജീനിയറായിരുന്ന ബഷീർ പിന്നീട് നിരോധിത സംഘടനയായ സിമിയിൽ ചേരുകയായിരുന്നു. സിമിയുടെ ദേശീയ അദ്ധ്യക്ഷനായി ഇയാൾ പ്രവർത്തിച്ചിരുന്നു. 1990കളുടെ തുടക്കത്തിലാണ് ബഷീർ പാകിസ്താനിലേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താനിലെ ഐഎസ്ഐ ക്യാമ്പിൽ ആദ്യമായി ഭീകര പരിശീലനം നേടിയ ഇന്ത്യൻ മുസ്ലീങ്ങളിൽ ഒരാളാണ്.
ഇയാൾ തങ്ങളെ സ്വാധീനിച്ചതായി മുൻപ് പിടിയിലായ സിമി അംഗങ്ങൾ പോലീസിനോട് പറഞ്ഞിരുന്നു. ഷാർജയിലായിരുന്നെങ്കിലും ഗൾഫിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള മുൻ സിമി കേഡർമാരുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. സാമ്പത്തികമായി നല്ല നിലയിലായിരുന്നു ബഷീർ, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് സിംഗപ്പൂരിലേക്കും തുടർന്ന് കാനഡയിലേക്കും താമസം മാറി. ബഷീർ സൗദി അറേബ്യയിൽ തീവ്രവാദ ക്യാമ്പുകൾ നടത്തുകയും നിരവധി മുസ്ലീം യുവാക്കളെ ബ്രയിൻവാഷ് ചെയ്ത് ജിഹാദി പ്രവർത്തനങ്ങളിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.