17കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സഹോദരങ്ങൾക്ക് കോടതി പിരിയും വരെ തടവും പിഴയും

മ​ഞ്ചേ​രി: 17കാ​ര​ന് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍കി​യ ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് 30,250 രൂ​പ വീ​തം പി​ഴ​യും കോ​ട​തി പി​രി​യും വ​രെ ത​ട​വും ശി​ക്ഷ വി​ധി​ച്ച് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍…

;

By :  Editor
Update: 2023-06-21 01:43 GMT

മ​ഞ്ചേ​രി: 17കാ​ര​ന് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍കി​യ ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് 30,250 രൂ​പ വീ​തം പി​ഴ​യും കോ​ട​തി പി​രി​യും വ​രെ ത​ട​വും ശി​ക്ഷ വി​ധി​ച്ച് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി. വെ​ങ്ങാ​ലൂ​ര്‍ ക​ട​വ​ത്ത് ത​ളി​ക​പ്പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (23), ക​ൽ​പ​ക​ഞ്ചേ​രി പാ​റ​മ്മ​ല​ങ്ങാ​ടി കാ​രാ​ട്ട് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫ​സ​ല്‍ യാ​സീ​ന്‍ (22) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ക​ൽ​പ​ക​ഞ്ചേ​രി എ​സ്.​ഐ​മാ​രാ​യ കെ.​എം. സൈ​മ​ണ്‍, സി. ​ര​വി എ​ന്നി​വ​രാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

https://malappuramnews.in/listing-form/

പു​ത്ത​ന​ങ്ങാ​ടി-​തു​വ്വ​ക്കാ​ട് പ​ബ്ലി​ക് റോ​ഡി​ല്‍ സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച​തി​ന് ഒ​രാ​ള്‍ പി​ടി​യി​ലാ​യ​പ്പോ​ള്‍ ര​ണ്ടാ​മ​ന്‍ പി​ടി​യി​ലാ​യ​ത് ക​ടു​ങ്ങാ​ത്തു​കു​ണ്ട്-​പാ​റ​മ്മ​ല​ങ്ങാ​ടി റോ​ഡി​ല്‍ വെ​ച്ചാ​ണ്. മാ​ര്‍ച്ച് 21നാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

കു​ട്ടി​ക​ളെ കാ​ര്യം പ​റ​ഞ്ഞ് മ​ന​സ്സി​ലാ​ക്കി പൊ​ലീ​സ് വീ​ട്ടി​ലേ​ക്ക​യ​ച്ചെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ര്‍.​സി ഉ​ട​മ​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളെ വി​ളി​ച്ചു​വ​രു​ത്തി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ഒ​രു മാ​സ​ത്തെ ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് മ​ജി​സ്‌​ട്രേ​റ്റ് എ.​എം. അ​ഷ്‌​റ​ഫ് ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും ഇ​രു​വ​രും പി​ഴ​യ​ട​ച്ച് വൈ​കീ​ട്ട് അ​ഞ്ചി​നു​ശേ​ഷം കോ​ട​തി​യി​ൽ​നി​ന്ന് മ​ട​ങ്ങി.

Tags:    

Similar News