മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വനിതാഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി പിടിയിൽ. പത്തനംതിട്ട സീതത്തോട് സീതക്കുഴിയിൽ പുതുപ്പറമ്പിൽ…
;ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വനിതാഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി പിടിയിൽ. പത്തനംതിട്ട സീതത്തോട് സീതക്കുഴിയിൽ പുതുപ്പറമ്പിൽ ബിനു പി. ജോണിനെയാണ് (45) കണ്ണൂരിൽനിന്ന് ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.30നാണ് തട്ടുകടയിലെ അടിപിടിക്കേസിൽ തലക്ക് മുറിവേറ്റ ഇയാളെ ഏറ്റുമാനൂർ പൊലീസ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. പ്രാഥമിക പരിശോധനക്കുശേഷം നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി. അൽപസമയത്തിനുശേഷം ഇയാൾ വനിതാ ഡോക്ടറുടെ സമീപമെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമാസക്തനായ ഇയാളെ സുരക്ഷാ ജീവനക്കാരെത്തി കട്ടിലിൽ കെട്ടിയിട്ടു.
ശനിയാഴ്ച രാവിലെ 6.30ന് പരിശോധനക്ക് വനിതാഡോക്ടർ എത്തിയപ്പോൾ കൈകാലുകൾ അഴിച്ചുവിട്ടു. ഉടൻ ഡോക്ടറെ വീണ്ടും അസഭ്യം പറഞ്ഞു. ഡോക്ടർ പൊലീസ് എയ്ഡ്പോസ്റ്റിൽ പരാതി നൽകി. ഇതിനിടെ, ഇയാൾ ആശുപത്രിയിൽനിന്ന് കടന്നുകളയുകയായിരുന്നു.