തട്ടിക്കൊണ്ടുപോകുകയാണെന്നു കരുതി; ഊബർ ഡ്രൈവറുടെ തലയ്ക്കു വെടിവച്ച് യുവതി

തട്ടിക്കൊണ്ടുപോകുകയാണെന്നു കരുതി ഊബർ ഡ്രൈവറെ യുവതി വെടിവച്ചു. യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയാണ് സംഭവം. മെക്സിക്കോയിലേക്കു തട്ടിക്കൊണ്ടു പോകുകയാണെന്നു തെറ്റിദ്ധരിച്ച് 48കാരിയായ ഫോബെ കോപാസാണ് ഊബര്‍ ഡ്രൈവർ ഡാനിയേൽ…

By :  Editor
Update: 2023-06-25 07:14 GMT

തട്ടിക്കൊണ്ടുപോകുകയാണെന്നു കരുതി ഊബർ ഡ്രൈവറെ യുവതി വെടിവച്ചു. യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയാണ് സംഭവം. മെക്സിക്കോയിലേക്കു തട്ടിക്കൊണ്ടു പോകുകയാണെന്നു തെറ്റിദ്ധരിച്ച് 48കാരിയായ ഫോബെ കോപാസാണ് ഊബര്‍ ഡ്രൈവർ ഡാനിയേൽ പിയാഡ്ര ഗാർഷ്യയ്ക്കു നേരെ നിറയൊഴിച്ചത്.

സംഭവത്തിൽ യുവതിക്കെതിരെ വധശ്രമത്തിനു കേെസെടുത്തു. ഊബർ ഡ്രൈവറുടെ കുടുംബത്തിനു 1.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും പൊലീസ് അറിയിച്ചു. കെന്റക്കി സ്വദേശിയായ യുവതി തന്റെ പുരുഷസുഹൃത്തിനെ കാണുന്നതിനായാണ് ടെക്സസിൽ എത്തിയത്. മെക്സിക്കോയിലേക്കുള്ള ട്രാഫിക് ചിഹ്നം കണ്ടപ്പോൾ യുവതി ആശങ്കാകുലയായി. തട്ടിക്കൊണ്ടുപോകുകയാണെന്നു കരുതി യുവതി ഡ്രൈവറുടെ തലയ്ക്കു പിറകിലേക്കു വെടിവച്ചു. തുടർന്ന് കാർ അപകടത്തിൽപ്പെട്ടു. പൊലീസിനെ വിളിക്കുന്നതിനു മുൻപ് ഇവർ കാമുകനു സംഭവത്തിന്റെ ചിത്രങ്ങൾ അയച്ചുകൊടുത്തു.

യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഊബർ ആപ്പിൽ കാണിച്ച വഴി പോകുക മാത്രമാണ് ഡാനിയേൽ ചെയ്തതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു. യാത്രക്കാരുടെ ഇത്തരം നീക്കത്തിൽ ഊബർ കമ്പനി നടുക്കം രേഖപ്പെടുത്തി. അതിക്രമങ്ങള്‍ അനുവദിക്കില്ലെന്നും അക്രമികളായ യാത്രക്കാർക്കു വിലക്കേർപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.

Tags:    

Similar News