പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സിക്കന്ദർ ഖാന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് യുപി സർക്കാർ

ലക്‌നൗ : പത്തൊൻപതുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് യുപി സർക്കാർ. ഫത്തേപ്പൂർ സ്വദേശിയായ സിക്കന്ദർ ഖാന്റെ വീടാണ് ഭരണകൂടം…

;

By :  Editor
Update: 2023-06-27 11:41 GMT

ലക്‌നൗ : പത്തൊൻപതുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് യുപി സർക്കാർ. ഫത്തേപ്പൂർ സ്വദേശിയായ സിക്കന്ദർ ഖാന്റെ വീടാണ് ഭരണകൂടം പൊളിച്ചുനീക്കിയത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെയും വൻ പോലീസ് സന്നാഹത്തിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു നടപടി.

ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സിക്കന്ദർ സിംഗ്. വിവാഹാഘോഷത്തിനിടെയാണ് ഇയാൾ ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ പത്തൊൻപതുകാരിയെ പരിചയപ്പെട്ടത്. സോനു എന്ന പേരിലാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്.

https://youtu.be/fy-6VHohdoQ

പെൺകുട്ടിയോട് തന്നെ ഒറ്റയ്ക്ക് വന്ന് കാണാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കി. പീഡനത്തിന് പിന്നാലെ പെൺകുട്ടിയുടെ മുഖത്ത് സിമെന്റ് കട്ട കൊണ്ട് അടിച്ച ശേഷമാണ് ഇയാൾ പ്രദേശത്ത് നിന്ന് മുങ്ങിയത്. കുടുംബാംഗങ്ങൾ അന്വേഷിച്ച് എത്തിയപ്പോഴാണ് പെൺകുട്ടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജൂൺ 26 നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News