500 രൂപയുടെ നോട്ടുകെട്ടുകൾക്കൊപ്പം ഭാര്യയുടെയും മക്കളുടെയും സെൽഫി; വൈറലായതോടെ പുലിവാല് പിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ
ലക്‌നൗ : നോട്ടുകെട്ടുകൾക്കൊപ്പമുള്ള ഭാര്യയുടെയും മക്കളുടെയും സെൽഫി പ്രചരിച്ചതോടെ പുലിവാല് പിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. 500 രൂപയുടെ നോട്ടുകെട്ടുകൾ അടുക്കി വെച്ച് അതിനടുത്ത് ഇരിക്കുകയും കിടക്കുകയയും ചെയ്യുന്ന…
;ലക്‌നൗ : നോട്ടുകെട്ടുകൾക്കൊപ്പമുള്ള ഭാര്യയുടെയും മക്കളുടെയും സെൽഫി പ്രചരിച്ചതോടെ പുലിവാല് പിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. 500 രൂപയുടെ നോട്ടുകെട്ടുകൾ അടുക്കി വെച്ച് അതിനടുത്ത് ഇരിക്കുകയും കിടക്കുകയയും ചെയ്യുന്ന ചിത്രങ്ങളാണ് ഇവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത് വൈറലായതോടെയാണ് ഉദ്യോസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
യുപിയിലെ ഉന്നാവോയിലുള്ള സ്റ്റേഷൻ ഇൻചാർജ് രമേശ് ചന്ദ്ര സഹാനിയാണ് ചിത്രം കാരണം വെട്ടിലായത്. 14 ലക്ഷം രൂപ അടുക്കി വെച്ചിരിക്കുന്നതും അതിന് ചുറ്റും എല്ലാവരും ഇരിക്കുന്നതും ചിത്രത്തിൽ കാണാം. ഇത് പ്രചരിച്ചതോടെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈയ്യിൽ ഇത്രയധികം പണം എവിടെ നിന്ന് വന്നുവെന്ന സംശയം ഉയർന്നു. ഇതോടെയാണ് മുതിർന്ന് ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടത്.
2021 നവംബർ 14 ന് ഒരു കുടുംബ സ്വത്ത് വിറ്റപ്പോൾ എടുത്ത ഫോട്ടോയാണ് ഇതെന്നാണ് സഹാനി പറഞ്ഞത്. എന്നിരുന്നാലും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.