വെള്ളക്കെട്ടില്‍ വീണ് ബസ് ബ്രേക്ക് ഡൗണായി: പയ്യോളി നഗരത്തില്‍ വന്‍ ഗതാഗതകുരുക്ക്
പയ്യോളി: കനത്ത മഴയില്‍ രൂപംകൊണ്ട വെള്ളക്കെട്ടില്‍ വീണ് ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതകുരുക്ക്. ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപമാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക്…
;പയ്യോളി: കനത്ത മഴയില്‍ രൂപംകൊണ്ട വെള്ളക്കെട്ടില്‍ വീണ് ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതകുരുക്ക്. ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപമാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് വെള്ളക്കെട്ടില്‍ വച്ച് ബ്രേക്ക് ഡൗണയായത്. ഇതേ തുടര്‍ന്ന് വടകരയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഭാഗത്ത് വാഹന ഗതാഗതം തടസപ്പെട്ടു. കണ്ണൂര്‍ ഭാഗത്തു നിന്നും കോഴിക്കോടേക്ക് പോകുന്ന ലിമിറ്റഡ് ബസാണ് ബ്രേക്ക് ഡൗണായത്.
വെള്ളക്കെട്ടില്‍ നിന്നും ബസ് മാറ്റാത്തതിനാല്‍ സര്‍വീസ് റോഡ് വഴിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തി വിടുന്നത്. ഇതേ സ്ഥലത്ത് ഇന്നലെ കാര്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്നും ഗതാഗത തടസം നേരിട്ടിരുന്നു.രണ്ട് ദിവസങ്ങളിലായി കനത്ത മഴയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നാണ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിലെ ദേശീയപാതയുടെ രണ്ട് വശത്തും പുതുതായി സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
എന്നാല്‍ ഈ റോഡുകള്‍ ഉയരത്തിലായതാണ് വെളളക്കെട്ട് രൂപപ്പെടുന്നതും വാഹനങ്ങള്‍ ബ്രേക്ക് ഡൗണ്‍ ആകുകയും ചെയ്യുന്നത്. ഇവിടെ നിന്ന് വെള്ളം നീക്കുന്നതിനാവശ്യമായ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല. വാഹനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസുമില്ല. പ്രദേശവാസികള്‍ ഇടപെട്ടാണ് വാഹനങ്ങളെ കടത്തി വിട്ടുകൊണ്ടിരിക്കുന്നത്.