കോഴിക്കോട്ട് യുവതി ഭർതൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ചനിലയിൽ | #Suicidenews

കോഴിക്കോട്;   നാദാപുരം തൂണേരി കോടഞ്ചേരിയിൽ ഭർതൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വളയം നിറവുമ്മൽ സ്വദേശിനിയും കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയുമായ അശ്വതി…

By :  Editor
Update: 2023-07-11 02:49 GMT

കോഴിക്കോട്; നാദാപുരം തൂണേരി കോടഞ്ചേരിയിൽ ഭർതൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വളയം നിറവുമ്മൽ സ്വദേശിനിയും കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയുമായ അശ്വതി (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

അയൽവാസിയായ അധ്യാപകന്റെ വീടിന്റെ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് അദ്ദേഹം ചെന്നു നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.നാദാപുരം പൊലീസ് എത്തി തുടർനടപടികൾ നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. മകൻ: നൈനിക്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

#Suicidenews #kozhikodenews #eveningkeralanews

Tags:    

Similar News