കശ്മീരില്‍ വെള്ളപ്പൊക്കം: എല്ലാ സ്‌കൂളുകള്‍ക്കും അവധി, അടിയന്തര യോഗം വിളിച്ച് ഗവര്‍ണര്‍
ശ്രീനഗര്‍: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കശ്മീരിലെ സ്‌കൂളുകള്‍ അടച്ചതായി ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍…
ശ്രീനഗര്‍: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കശ്മീരിലെ സ്‌കൂളുകള്‍ അടച്ചതായി ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സെയ്ദ് അബിദ് ഷായാണ് അറിയിച്ചത്.
കശ്മീരിലെ പല ഭാഗങ്ങളിലും കനത്ത മഴ തുരുകയാണ്. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് റോഡ് ഗതാഗതം സുരക്ഷിതമല്ലാതായിരിക്കുകയാണ്.ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍. വൊഹ്‌റ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ ബാല്‍ട്ടണില്‍ അമര്‍നാഥ് യാത്രയുടെ ആദ്യ ബാച്ച് തീര്‍ഥാടകരെയും തടഞ്ഞിരുന്നു. കനത്ത മഴ പെയ്തതിനാല്‍ രാജൗറിയിലെ ദര്‍ഹാലി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.