ഭാര്യയ്‌ക്കൊപ്പം ഡല്‍ഹിയില്‍ ഷോപ്പിങിനിറങ്ങിയ ഫ്രഞ്ച് അംബാസിഡറുടെ പോക്കറ്റടിച്ചു,ഫോണ്‍ മോഷ്ടിച്ചു
ദീപാവലിയുടെ ഭാഗമായി ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റില്‍ ഭാര്യയ്ക്കൊപ്പം ഷോപ്പിങിന് ഇറങ്ങിയതായിരുന്നു തിയറി മാത്തു
Update: 2024-10-30 10:51 GMT
ന്യൂഡല്‍ഹി: ഭാര്യക്കൊപ്പം ഡല്‍ഹിയില്‍ ഷോപ്പിങ്ങിനിറങ്ങിയ ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി തിയറി മാത്തുവിന്റെ ഫോണ്‍ മോഷണം പോയി. മോഷണം പോയ മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു.
ദീപാവലിയുടെ ഭാഗമായി ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റില്‍ ഭാര്യയ്ക്കൊപ്പം ഷോപ്പിങിന് ഇറങ്ങിയതായിരുന്നു തിയറി മാത്തു. ഇതിനിടെയാണ് അദ്ദേഹം പോക്കറ്റടിക്ക് ഇരയായത്. ജെയിന്‍ മന്ദിറിന് സമീപത്തുനിന്ന് ഫോണ്‍ നഷ്ടപ്പെട്ടതായി കാണിച്ച് ഫ്രഞ്ച് സ്ഥാനപതി ഇ-പരാതി നല്‍കി.
തുടര്‍ന്ന് പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 20-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍ നാലുപേരും. ഇവരില്‍ നിന്ന് മോഷണംപോയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുകയും ചെയ്തു.