വൈദ്യുതി സർച്ചാർജ് കൂട്ടി; ഓഗസ്റ്റിൽ യൂണിറ്റിന് 20 പൈസ നൽകണം

വൈദ്യുതി സർച്ചാർജിൽ ഒരു പൈസ കൂട്ടി. ഇതോടെ യൂണിറ്റിന് 20 പൈസയാണ് ഓഗസ്റ്റിൽ വൈദ്യുതി സർച്ചാർജായി നൽകേണ്ടത്. ജൂലൈയിൽ ഇത് 19 പൈസയായിരുന്നു. സർച്ചാർജിൽ ഒരു പൈസ…

By :  Editor
Update: 2023-07-25 21:31 GMT

വൈദ്യുതി സർച്ചാർജിൽ ഒരു പൈസ കൂട്ടി. ഇതോടെ യൂണിറ്റിന് 20 പൈസയാണ് ഓഗസ്റ്റിൽ വൈദ്യുതി സർച്ചാർജായി നൽകേണ്ടത്. ജൂലൈയിൽ ഇത് 19 പൈസയായിരുന്നു. സർച്ചാർജിൽ ഒരു പൈസ കൂട്ടി വൈദ്യുതിബോർഡ് ഇന്നലെ വിജ്ഞാപനമിറക്കി.

റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച പത്ത്പൈസ സർച്ചാർജ് നിലവിലുണ്ട്. പുറമേ വൈദ്യുതി ബോർഡിന് സ്വയം പിരിക്കാവുന്ന സർചാർജിലാണ് ഒരു പൈസയുടെ വർധന ഏർപ്പെടുത്തിയത്. ‌ജൂലൈയിൽ ബോർഡ് ഈടാക്കിയത് ഒമ്പത് പൈസയായിരുന്നു.

Full View

കഴിഞ്ഞ മൂന്നുമാസമായി ബോർഡ് സർച്ചാർജ് ഈടാക്കുന്നുണ്ട്. മാസംതോറും സ്വമേധയാ സർച്ചാർജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ചാണിത്. ജൂണിൽ അധികം ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കാനാണ് വൈദ്യുതി ബോർഡ് 10 പൈസ ചുമത്തുന്നത്. ഇന്ധനവില കൂടുന്നതുകാരണം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവിലുണ്ടാവുന്ന വർധനയാണ് സർച്ചാർജായി ജനങ്ങളിൽനിന്ന് ഈടാക്കുന്നത്. റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച പത്ത്പൈസ സർച്ചാർജ് ഒക്ടോബർവരെ തുടരും. പിന്നീട് ഇത് പുനഃപരിശോധിക്കും.

Tags:    

Similar News