സ്വകാര്യ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു; രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി
ദേവനഗരി: സ്വകാര്യ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്ത് കോളജ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. കര്‍ണാടകയിലെ ദേവഗിരിയിലാണ് സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജീവനൊടുക്കിയത്.…
;ദേവനഗരി: സ്വകാര്യ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്ത് കോളജ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. കര്‍ണാടകയിലെ ദേവഗിരിയിലാണ് സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടി മരിച്ച വിവരം അറിഞ്ഞതോടെ ആണ്‍കുട്ടിയും ജീവനൊടുക്കുകയായിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു സര്‍ക്കാര്‍ കോളജിന്റെ ടെറസില്‍ ഇവര്‍ ചെലവഴിഞ്ഞ സ്വകാര്യ നിമിഷങ്ങള്‍ ആരോ മറഞ്ഞിരുന്നത് പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പ്രചരിപ്പിക്കുകയുമായിരുന്നു. 3.21 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വെള്ളിയാഴ്ച പുറത്തുവന്ന വീഡിയോ. വീഡിയോ പുറത്തുവിട്ടവരെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇരുവരുടെയും വീട്ടുകാര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്.
അതേസമയം, ഉഡുപ്പിയിലെ നേത്ര ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലൈയ്ഡ് ഹെല്‍ത്ത് സയന്‍സസില്‍ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൊബൈല്‍ ഫോണ്‍ വച്ച മൂന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികളെ പിടികൂടിയിരുന്നു. ഇവരെ കോളജ് സസ്‌പെന്റ് ചെയ്തു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.