സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ ആദ്യ ട്രാന്‍സ് കത്തീറ്റര്‍ മൈട്രല്‍ വാല്‍വ് റീപ്ലേസ്‌മെന്റ് വിജയകരമായി പൂര്‍ത്തീകരിച്ചു

കോഴിക്കോട് : സങ്കീര്‍ണ്ണമായ ട്രാന്‍സ്‌കത്തീറ്റര്‍ മൈട്രല്‍വാല്‍വ് റീപ്ലേസ്‌മെന്റ് സര്‍ജറി കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്റ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ഹൃദയത്തിന്റെ ഇടത് ഭാഗത്തേക്കുള്ള രക്തയോട്ടം നിയന്ത്രിക്കുന്ന മൈട്രല്‍ വാല്‍വിന് ഗുരുതരമായ…

By :  Editor
Update: 2023-07-30 04:17 GMT

കോഴിക്കോട് : സങ്കീര്‍ണ്ണമായ ട്രാന്‍സ്‌കത്തീറ്റര്‍ മൈട്രല്‍വാല്‍വ് റീപ്ലേസ്‌മെന്റ് സര്‍ജറി കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്റ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ഹൃദയത്തിന്റെ ഇടത് ഭാഗത്തേക്കുള്ള രക്തയോട്ടം നിയന്ത്രിക്കുന്ന മൈട്രല്‍ വാല്‍വിന് ഗുരുതരമായ സങ്കീര്‍ണ്ണതകളുമായാണ് 70വയസ്സുകാരിയായ സ്ത്രീ സ്റ്റാര്‍കെയര്‍ ഹോസ്പിറ്റൽ മൈ ഹാര്‍ട്ട് കാർഡിയോളജി ഡിപ്പാർട്മെന്റിൽ ചികിത്സ തേടിയെത്തിയത്. 10 വര്‍ഷം മുന്‍പ് ഇവര്‍ക്ക് വാല്‍വ് റീപ്ലേസ്‌മെന്റ് സര്‍ജറി നിര്‍വ്വഹിച്ചിരുന്നു. ശക്തമായ ശ്വാസതടസ്സത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. അവിടെ നടത്തിയ പരിശോധയിലാണ് നേരത്തെ സ്ഥാപിച്ച വാല്‍വിന് തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

ഡോ. അലി ഫൈസല്‍, ഡോ. ആശിഷ് കുമാർ, ഡോ. ജയേഷ് ഭാസ്‌കര്‍, ഡോ. സാജിദ് യൂനസ്, ഡോ. മുഹമ്മദ് അമീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരുതവണ കൂടി ശസ്ത്രക്രിയ്ക്ക് വിധേയയാക്കുന്നത് സുരക്ഷിതമല്ല എന്ന് കണ്ടെത്തി. തുടര്‍ന്നാണ് ടി.എം.വി.ആറിന് (ട്രാന്‍സ്‌കത്തീറ്റര്‍ മൈട്രല്‍വാല്‍വ് റീപ്ലേസ്‌മെന്റ് സര്‍ജറി) വിധേയായാക്കുവാന്‍ തീരുമാനിച്ചത്. ഹൃദയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ കീഹോള്‍ പ്രൊസീജ്യറുകള്‍ നിര്‍വ്വഹിക്കുന്ന കേരളത്തിലെ അപൂര്‍വ്വം സെന്ററുകളില്‍ ഒന്നാണ് നിലവില്‍ കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍.

Tags:    

Similar News