ഹിന്ദുദൈവങ്ങൾക്കെതിരെ പരാമർശം: സ്പീക്കർ പദവിയിൽ തുടരാൻ ഷംസീറിന് അർഹതയില്ലെന്ന് എൻഎസ്എസ് #kottayamnews
ഹിന്ദു ദൈവങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയ സ്പീക്കർ എ.എൻ ഷംസീറിനെതിരേ എൻഎസ്എസ്. സ്പീക്കർ പദവിയിൽ തുടരാൻ ഷംസീറിന് അർഹതയില്ല. വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുംവിധം നടത്തിയ പരാമർശങ്ങൾ പിൻവലിച്ച്…
ഹിന്ദു ദൈവങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയ സ്പീക്കർ എ.എൻ ഷംസീറിനെതിരേ എൻഎസ്എസ്. സ്പീക്കർ പദവിയിൽ തുടരാൻ ഷംസീറിന് അർഹതയില്ല. വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുംവിധം നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
‘‘ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമർശിച്ചുകൊണ്ടുള്ള നിയമസഭാ സ്പീക്കർ ഷംസീറിന്റെ നിരൂപണം ഏതു മതത്തിൽ വിശ്വസിക്കുന്നവർക്കായാലും, പ്രത്യേകിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലായ അസംബ്ലിയെ നിയന്ത്രിക്കുന്ന വ്യക്തിക്കായാലും യോജിച്ചതല്ല. പറഞ്ഞ സാഹചര്യം എന്തായാലും അത് ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ല. അദ്ദേഹത്തിന്റെ പ്രസ്താവന അതിരുകടന്നുപോയി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസ പ്രമാണങ്ങൾ ഉണ്ട്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അർഹതയോ അവകാശമോ ഇല്ല. മതസ്പർധ വളർത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല.’’– സുകുമാരൻ നായർ പറഞ്ഞു.