രാഷ്ട്രീയത്തിൽ 13 തവണ ഇറങ്ങി നോക്കി, അതിലെല്ലാം പരാജയപ്പെട്ടു; രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ മറുപടി പറയവേ ആണ് അമിത് ഷാ കുറിക്കു കൊള്ളുന്ന…

By :  Editor
Update: 2023-08-09 23:30 GMT

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ മറുപടി പറയവേ ആണ് അമിത് ഷാ കുറിക്കു കൊള്ളുന്ന പരിഹാസവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധി 13 തവണ പുതുതായി തന്റെ കരിയർ ആരംഭിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്ത നേതാവാണ്. പക്ഷേ എല്ലാത്തിലും പരാജയപ്പെട്ടുവെന്ന് അമിത് ഷാ പരിഹസിച്ചു.

2008ൽ മഹാരാഷ്ട്രയിലെ വിദർഭയിൽ ഈ എംപി ഒരു കർഷക വിധവയെ കാണാൻ പോയിരുന്നു. കലാവതിയെന്ന ആ യുവതിയുടെ ജീവിതത്തിൽ എന്ത് മാറ്റമാണ് രാഹുൽ കൊണ്ടുവന്നത്. അവരുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു അദ്ദേഹം. ദാരിദ്ര്യത്തെ കുറിച്ചും, കഷ്ടപ്പാടുകളെ കുറിച്ചും അവർ രാഹുലിനെ അറിയിച്ചിരുന്നു. എന്നിട്ട് എന്താണ് ചെയ്തത്. നരേന്ദ്രമോദി സർക്കാർ ആ യുവതിക്ക് വീട് കൊടുത്തു, വൈദ്യുതി കൊടുത്തു, ഗ്യാസും റേഷനും, ശൗചാലവും നൽകിയെന്ന് അമിത് ഷാ പറഞ്ഞു.

Full View

പ്രതിപക്ഷത്തിന് മാത്രമാണ് ഈ സർക്കാരിൽ വിശ്വാസമില്ലാത്തത്. രാജ്യത്തെ ജനങ്ങൾക്ക് നല്ല വിശ്വാസമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.സർക്കാരിന്റെ നേട്ടങ്ങൾ പറയാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. കാരണം നരേന്ദ്രമോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം രാഷ്ട്രീയ പ്രേരിതമാണ്. മണിപ്പൂരിൽ നടക്കുന്നത് നാണംകെട്ട കാര്യമാണ്. പക്ഷേ അതിലും നാണംകെട്ട കാര്യമാണ് പ്രതിപക്ഷം നടത്തുന്നത്. കോൺഗ്രസ് ഭരണ കാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

Tags:    

Similar News