യുഎസിൽ ഇന്ത്യൻ ടെക്കി ദമ്പതിമാരും മകനും വെടിയേറ്റു മരിച്ചനിലയിൽ

വാഷിങ്‌ടൻ: ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ…

;

By :  Editor
Update: 2023-08-20 07:39 GMT

വാഷിങ്‌ടൻ: ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരെ മെറിലാൻഡിലെ വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. കർണാടകയിലെ ദാവൻഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും. ഇരുവരും 9 വർഷമായി സോഫ്‌റ്റ്‌വെയർ എൻജിനീയർമാരായി ജോലി ചെയ്യുകയാണ്. ബാൾട്ടിമോർ പൊലീസാണു സംഭവം അറിയിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറഞ്ഞെന്നും കർണാടകയിലെ ബന്ധുക്കൾ പ്രതികരിച്ചു.

Tags:    

Similar News