ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമെന്ന് സംശയം; നവവധു ജീവനൊടുക്കി
തിരുവനന്തപുരം: അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ (23) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് യുവതി തൂങ്ങിമരിച്ചത്.…
തിരുവനന്തപുരം: അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ (23) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് യുവതി തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.
ആറ്റിങ്ങൽ സ്വദേശിനിയായ രേഷ്മ ഇക്കഴിഞ്ഞ ജൂൺ 12നാണ് അക്ഷയ്‌യെ വിവാഹം കഴിച്ചത്. രേഷ്മ മുറി തുറക്കാത്തതിനെത്തുടർന്ന് വീട്ടുകാർ പോലീസിനേയും നാട്ടുകാരേയും വിളിച്ചു വരുത്തുകയായിരുന്നു. മുറി തുറന്നപ്പോൾ രേഷ്മയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അക്ഷയ് രാജ് സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പരിശോധനയിൽ നോട്ടുബുക്കിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതായി രേഷ്മയ്ക്ക് സംശയമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസിന് പരാതി ലഭിച്ചിട്ടില്ല.