ആദിവാസി യുവതിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച് നടുറോഡിലൂടെ നടത്തിച്ചു: ഭര്‍ത്താവ് അടക്കം 3 പേര്‍ അറസ്റ്റില്‍
ജയ്പൂര്‍: രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയ സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവും ബന്ധുക്കളമടക്കം പത്ത് പേരാണ് ഈ ക്രൂരകൃത്യം ചെയ്തതത്.…
;ജയ്പൂര്‍: രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയ സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവും ബന്ധുക്കളമടക്കം പത്ത് പേരാണ് ഈ ക്രൂരകൃത്യം ചെയ്തതത്. സംഭവത്തില്‍ ഡിജിപിയോട് ദേശീയ വനിത കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ദാരുണ സംഭവം നടന്നത്. പ്രതാപ് ഗഡിലെ നചാല്‍ കോട്ട ഗ്രാമത്തിലാണ് യുവതിക്ക് നേരെ സംഘടിത ആക്രമണം നടന്നത്. കഴിഞ്ഞ വര്‍ഷം വിവാഹിതയായ യുവതി മറ്റൊരാളുമായി ഒളിച്ചോടി എന്ന ഭര്‍ത്താവിന്റെ സംശയമാണ് ബന്ധുക്കളുമായി ചേര്‍ന്നുള്ള ആക്രമണത്തിന് പിന്നില്‍.
ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിലാക്കി. ഭര്‍ത്താവ് അവിടെയെത്തി ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് വിവസ്ത്രയാക്കി നടുറോഡിലൂടെ നടത്തുകയുമായിരുന്നു. യുവതിയെ പരസ്യമായി പരിഹസിച്ച് ഭര്‍ത്താവും സംഘവും ഒപ്പം ചേര്‍ന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് ഇടപെട്ടു. ഒളിവില്‍ പോയ പ്രതികളില്‍ ചിലരെ പിടികൂടി. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രി അശോക് ഗലോട്ട് കടുത്ത ശിക്ഷ പ്രതികള്‍ക്ക് നല്‍കുമെന്ന് വ്യക്തമാക്കി. സംഭവത്തിലിടപെട്ട ദേശീയ വനിതാ കമ്മീഷന്‍ ഡിജിപിയോട് അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ചികിത്സയില്‍ കഴിയുന്ന യുവതിയെ കൗണ്‍സിലിംഗിനും വിധേയയാക്കുന്നുണ്ട്.