സൗര രഹസ്യങ്ങൾ തേടി ആദിത്യ എൽ1; ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1ൻറെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്. ഭൂമിയുടെ ഏറ്റവും അടുത്തഭ്രമണപഥത്തിൽ നിന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് രാവിലെ 11.45നാണ് ഉപഗ്രഹം…

;

By :  Editor
Update: 2023-09-02 21:47 GMT

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1ൻറെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്. ഭൂമിയുടെ ഏറ്റവും അടുത്തഭ്രമണപഥത്തിൽ നിന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് രാവിലെ 11.45നാണ് ഉപഗ്രഹം ഉയർത്തുന്നത്. ഭൂമിയോട് ഏറ്റവും അടുത്ത വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ നിന്ന് ദീർഘവൃത്താകൃതിയിലുള്ള അടുത്ത ഭ്രമണപദത്തിലേക്ക് ഉയർത്തുകയാണ് എഎസ്ആർഒയുടെ ഇന്നത്തെ ലക്ഷ്യം.

ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്പേസ് സെൻററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ‌16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തിൽ സഞ്ചരിച്ച ശേഷമായിരിക്കും ആദിത്യയുടെ തുടർയാത്ര. അഞ്ച് തവണ ഭ്രമണപഥം ഉയർത്തിയശേഷം 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ആദിത്യ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എൽ1) ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലെത്തും. ഇനിയുള്ള 125 ദിവസത്തിൽ പേടകം ലക്ഷ്യസ്ഥാനത്തെത്തും.

സൗരവാതങ്ങൾ, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് പേടകത്തിന്റെ ലക്ഷ്യം. ഇതിനായി ഏഴു പേലോഡുകൾ ആദിത്യയിലുണ്ട്. സൗരാന്തരീക്ഷത്തിന്റെ മുകൾഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും.

Tags:    

Similar News