പി.എസ്.സിയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് നിർമിച്ചു നൽകി 35ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസ് ; ആറാം പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കേരള പി.എസ്.സിയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് നിർമിച്ചുനൽകി 35ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ ആറാം പ്രതി പൊലീസ് പിടിയിൽ. വ്യാജ നിയമന ഉത്തരവ്…
തിരുവനന്തപുരം: കേരള പി.എസ്.സിയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് നിർമിച്ചുനൽകി 35ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ ആറാം പ്രതി പൊലീസ് പിടിയിൽ. വ്യാജ നിയമന ഉത്തരവ് നിർമിച്ചു നൽകിയ എറണാകുളം കാലടി മറ്റൂർ വട്ടപ്പറമ്പിൽ വിഷ്ണു(29)വാണ് അറസ്റ്റിലായത്.
കമ്പ്യൂട്ടർ സെന്ററിലെ ജീവനക്കാരനായ വിഷ്ണുവാണ് പ്രധാന പ്രതികളുടെ നിർദേശപ്രകാരം നിയമന ഉത്തരവ് തയ്യാറാക്കി അയച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഡി.കെ. പൃഥ്വിരാജിന് ലഭിച്ച വിവരത്തെ തുടർന്ന്, മെഡിക്കൽ കോളജ് സി.ഐ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം കാലടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വ്യാജ ഉത്തരവ് തയാറാക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറും പ്രിന്ററും ഉൾപ്പെടെ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, കേസിലെ പ്രധാന പ്രതികളായ പത്തനംതിട്ട സ്വദേശി ആർ. രാജലക്ഷ്മി, കോട്ടയം സ്വദേശി ജോയ്സി ജോർജ്, തൃശൂർ സ്വദേശി രശ്മി എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രാജലക്ഷ്മിയുടെ ഭർത്താവ് തൃശൂർ ആറാട്ടുപുഴ സ്വദേശി ജിതിൻ ലാൽ, രശ്മിയുടെ ഭർത്താവ് തൃശൂർ സ്വദേശി ശ്രീജേഷ് പണിക്കർ എന്നിവർ ഒളിവിലാണ്. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
young-man-was-arrested-for-making-a-fake-appointment-order-of-psc