മുന്‍വൈരാഗ്യം മൂലം വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റില്‍
നേമം: യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. പാപ്പനംകോട് കുറ്റിക്കാട് ദേവീക്ഷേത്രത്തിന് സമീപം കൊടിയില്‍ വീട്ടില്‍ നച്ചെലി സജി എന്ന സനോജ്…
;നേമം: യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. പാപ്പനംകോട് കുറ്റിക്കാട് ദേവീക്ഷേത്രത്തിന് സമീപം കൊടിയില്‍ വീട്ടില്‍ നച്ചെലി സജി എന്ന സനോജ് (40) ആണ് പിടിയിലായത്.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാപ്പനംകോട് എസ്റ്റേറ്റ് അരുവാക്കോട് ലളിത ഭവനില്‍ അജിയാണ് (34) ആക്രമണത്തിനിരയായത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവദിവസം സനോജ് ഉള്‍പ്പെട്ട നാലംഗസംഘം അജിയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. ഒരാള്‍ ഒളിവിലാണ്.
എസ്.ഐമാരായ പി.എല്‍. ഷിജു, അജിത് ദേവ്, എസ്.സി.പി.ഒ അജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സനോജിനെ കോടതിയില്‍ ഹാജരാക്കി.