മലപ്പുറത്ത് സവാളയുമായി പോയ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം: മലപ്പുറം ദേശീയ പാത 66-ന് സമീപം വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറി,…

;

By :  Editor
Update: 2023-10-07 01:03 GMT

മലപ്പുറം: മലപ്പുറം: മലപ്പുറം ദേശീയ പാത 66-ന് സമീപം വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറി, പുലർച്ചെ 4.30-ന് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ചരക്കുലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കര്‍ണാടക സ്വദേശി ഗോപാല്‍ ജാദവാ(31)ണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന് അടിയില്‍പ്പെട്ട ഡ്രൈവറെ പോലീസും അഗ്നിരക്ഷാസേനയും എത്തിയാണ് പുറത്തെടുത്തത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ മാർച്ചിൽ ചരക്കുമായി കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറി മറിഞ്ഞ് മൂന്നുപേർ മരിച്ചിരുന്നു. സ്ഥിരമായി വാഹനാപകടങ്ങൾ നടക്കുന്ന വട്ടപ്പാറ വളവിന് ദേശീയപാത 66-ന്റെ നവീകരണത്തോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MALAPPURAM LATEST NEWS

Tags:    

Similar News