കോഴിക്കോട്ട് ബീച്ച് ആശുപത്രിയിൽ പീഡനം; യുവതി വസ്ത്രം മാറുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ കയറിപിടിച്ചതായി പരാതി

കോഴിക്കോട് - കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ ദലിത് യുവതിയായ ജീവനക്കാരിയെ സെക്യൂരിറ്റി സൂപ്പർ വൈസർ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പർവൈസർക്കെതിരെ കേസെടുത്തതായി പോലീസ്…

;

By :  Editor
Update: 2023-10-07 22:38 GMT

കോഴിക്കോട് - കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ ദലിത് യുവതിയായ ജീവനക്കാരിയെ സെക്യൂരിറ്റി സൂപ്പർ വൈസർ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പർവൈസർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
യുവതി ഡ്യൂട്ടി കഴിഞ്ഞ് വസ്ത്രം മാറുന്നതിനിടെയാണ് സംഭവം. ഇവിടെ പുരുഷനും സ്ത്രീക്കും ഡ്രസ്സിംഗ് റൂം ഒന്നാണെന്നും ഇരു കൂട്ടരും റൂം അടച്ചശേഷമാണ് ഡ്രസ് മാറാറുള്ളതെന്നും പറയുന്നു. പതിവ് പോലെ ജോലി കഴിഞ്ഞ് റൂമിൽ പ്രവേശിച്ച് വസ്ത്രം മാറ്റുന്നതിനിടെ ബാത്ത്‌റൂമിൽ നിന്ന് ശബ്ദം കേൾക്കുകയായിരുന്നു. തുടർന്ന് ആരാണെന്ന് ചോദിച്ചപ്പോൾ താനാണെന്ന് സെക്യൂരിറ്റി സൂപ്പർവൈസറായ സുരേഷ് പറയുകയുണ്ടായി. ദയവ് ചെയ്ത് നിങ്ങൾ വരരുത്. ഞാൻ ഡ്രസ് മാറുകയാണെന്ന് അറിയിച്ചെങ്കിലും സൂപ്പർ വൈസർ ഉടനെ ബാത്ത്‌റൂമിൽനിന്ന് വന്ന് ചുംബിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി പറഞ്ഞു. ആഗസ്ത് പത്തിനാണ് കേസിനാസ്പദമായ സംഭവം.

താത്കാലിക ജീവനക്കാരിയായ യുവതിയുടെ ജോലിയുടെ കാലാവധി, കഴിഞ്ഞ മാസം 30-ന് അവസാനിച്ചിരുന്നു. അതിനുശേഷമാണ് ആശുപത്രി അധികൃതർ പരാതി പോലീസിന് കൈമാറിയതെന്നാണ് പറയുന്നത്. സെക്യൂരിറ്റി സൂപ്പർവൈസറായ സുരേഷും താൽകാലിക ജീവനക്കാരനാണ്. ഇയാളെ ജോലിയിൽനിന്ന് മാറ്റിനിർത്തിയതായി പറയുന്നു. സംഭവത്തിൽ യുവതിയിൽനിന്നും മൊഴിയെടുത്ത് വിശദമായി അന്വേഷിച്ചുവരികയാണെന്ന് വെള്ളയിൽ പോലീസ് പറഞ്ഞു.

Tags:    

Similar News