ഹമാസ് നടത്തിയ മിന്നലാക്രമണത്തെ അപലപിച്ച് ഇന്ത്യ നല്‍കിയ ഉറച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇസ്രയേല്‍

ഹമാസ് നടത്തിയ മിന്നലാക്രമണത്തെ അപലപിച്ച് ഇന്ത്യ നൽകിയ ഉറച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇസ്രയേൽ. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിജിറ്റൽ നയതന്ത്ര ടീമിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ്…

By :  Editor
Update: 2023-10-08 00:27 GMT

ഹമാസ് നടത്തിയ മിന്നലാക്രമണത്തെ അപലപിച്ച് ഇന്ത്യ നൽകിയ ഉറച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇസ്രയേൽ. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിജിറ്റൽ നയതന്ത്ര ടീമിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് (ട്വിറ്റർ) ‘നന്ദി ഇന്ത്യ’ എന്നു പോസ്റ്റ് ചെയ്തത്. ‘#Indiaiswithisrael എന്ന ഹാഷ്ടാഗ് എക്സ് പ്ലാറ്റ്ഫോമിൽ ട്രെൻഡിങ് ആയെന്ന് വ്യക്തമാക്കുന്ന ഒരു ചിത്രവും അവർ പങ്കുവച്ചു

തെക്കന്‍ ഇസ്രയേലില്‍ ഇന്നലെ രാവിലെ മുതല്‍ ഹമാസ് നടത്തുന്ന ആക്രമണത്തില്‍ മുന്നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇസ്രയേലിനു നേരെ നടന്നത് ഭീകരാക്രമണമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു.

സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുന്നതായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും വ്യക്തമാക്കി. സമൂഹമാധ്യമമായ എക്‌സിലെ മോദിയുടെ പോസ്റ്റ്, ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഹീബ്രു ഭാഷയില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. പിന്നാലെ, ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നാഒര്‍ ഗിലോര്‍ മോദിയെ നന്ദി അറിയിച്ചു.

ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കായി ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും മലയാളം ഉള്‍പ്പെടെ ഭാഷകളില്‍ പ്രത്യേകമിറക്കിയ കുറിപ്പിലുണ്ട്. അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുതെന്നും സുരക്ഷിത കേന്ദ്രത്തില്‍ തുടരണമെന്നുമാണ് നിര്‍ദേശം.

#IndiaIsWithIsrae...
thank-you-india-israel-as-indiaiswithisrael-trends-on-social-media-after-hamas-attacks

Tags:    

Similar News