കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ജീപ്പിന് നേര്‍ക്ക് പെട്രോള്‍ ബോംബേറ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേര്‍ക്ക് ബോംബേറ്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് പെട്രോള്‍ ബോംബേറുണ്ടായത്. ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പുലര്‍ച്ചെ രണ്ടുമണിയോടെ…
;കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേര്‍ക്ക് ബോംബേറ്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് പെട്രോള്‍ ബോംബേറുണ്ടായത്. ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കുറ്റിക്കാട്ടൂരില്‍ ഇന്നലെ രാത്രി രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലീസ് എത്തിയപ്പോള്‍ പ്രതികളെ ചൂണ്ടിക്കാണിച്ചതിനെച്ചൊല്ലിയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്.
Subscribe to Evening Kerala News YouTube Channel here ► https://bit.ly/3iQ264X