ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനശ്രേണിയിലേക്ക് ഐഎക്‌സ് 1 എത്തി
ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ഐഎക്‌സ് 1-ന്റെ അവതരണ ദിവസം തന്നെ വിൽപന പൊടിപൊടിച്ചെന്ന് റിപ്പോർട്ട്. അതായത് 2023 വര്‍ഷത്തേക്ക് നിര്‍മാതാക്കള്‍ ഇന്ത്യക്കായി അനുവദിച്ചിരുന്ന…
ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ഐഎക്‌സ് 1-ന്റെ അവതരണ ദിവസം തന്നെ വിൽപന പൊടിപൊടിച്ചെന്ന് റിപ്പോർട്ട്. അതായത് 2023 വര്‍ഷത്തേക്ക് നിര്‍മാതാക്കള്‍ ഇന്ത്യക്കായി അനുവദിച്ചിരുന്ന യൂണിറ്റുകളാണ് ആദ്യദിനം തന്നെ വിറ്റുത്തീര്‍ന്നത്. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനശ്രേണിയിലേക്ക് കഴിഞ്ഞദിവസമാണ് ഐഎക്‌സ് 1 എത്തിയത്.
ഇന്ത്യയിലെ എക്‌സ്‌ഷോറൂമില്‍ എക്‌സ് ഡ്രൈവ് 30 എന്ന ഒറ്റ വേരിയന്റില്‍ മാത്രമെത്തുന്ന ഈ വാഹനത്തിന് 66.90 ലക്ഷം രൂപയാണ് വില. മെഴ്‌സിഡീസ് ബെന്‍സ് ഇ.ക്യു.ബി, കിയ ഇ.വി.6, വോള്‍വോ എക്‌സ്.സി.40 റീച്ചാര്‍ജ്, ഹ്യുണ്ടായി അയോണിക്5 എന്നീ ഇലക്ട്രിക് വാഹനങ്ങളുമായി മത്സരിക്കുന്ന ഐ.എക്‌സ്1 വിലയിലും ഈ വാഹനങ്ങള്‍ക്ക് ഒത്ത എതിരാളിയാണെന്നാണ് വിലയിരുത്തലുകള്‍.
ഒറ്റത്തവണ ചാര്‍ജിലൂടെ 440 കിലോ മീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തില്‍ നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ളത്. 180 കിലോ മീറ്ററാണ് പരമാവധി വേഗത.അതിവേഗത്തിലുള്ള ചാര്‍ജിങ്ങ് സംവിധാനമാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. എന്നാൽ വാഹനത്തിന്റെ ലുക്കില്‍ റെഗുലര്‍ ബി.എം.ഡബ്ല്യു എക്‌സ്1-ന് സമാനമായണ് ഇലക്ട്രിക് എക്‌സ്1 ഒരുങ്ങിയിട്ടുള്ളത്.