കണ്ണൂര്‍ ഉളിക്കലില്‍ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി; കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്ന് നിഗമനം
കണ്ണൂര്‍: ഉളിക്കലില്‍ ലത്തീന്‍ പള്ളിപ്പറമ്പില്‍ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. അതൃശേരി ജോസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ നിരവധി…
;കണ്ണൂര്‍: ഉളിക്കലില്‍ ലത്തീന്‍ പള്ളിപ്പറമ്പില്‍ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. അതൃശേരി ജോസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തില്‍ നിരവധി പരിക്കുകളുണ്ട്. ഇന്നലെ ആനയെ തുരത്താനായി പടക്കം പൊട്ടിച്ചിരുന്നു. ഇതോടെ ആന ഓടി. ഈ സമയത്ത് ജനക്കൂട്ടവും ഓടി. ഈ സമയത്ത് ജോസ് വഴിയില്‍ വീണുപോയതാകാമെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ആനയിറങ്ങിയ വിവരമറിഞ്ഞ് ജോസ് ഉളിക്കല്‍ ടൗണിലേക്കിറങ്ങിയതായിരുന്നു. വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചിരുന്നു. രാവിലെ വനപാലകരും നാട്ടുകാരും നടത്തിയ പരിശോധനയില്‍ ആന കര്‍ണാടക വനത്തിലേക്ക് മടങ്ങിയതായി സ്ഥിരീകരിച്ചിരുന്നു.