ഒരു മാസത്തിനിടെ പെരിന്തൽമണ്ണയിലും പരിസരങ്ങളിലും പിടികൂടിയത് 25 പാമ്പുകളെ

പെരിന്തൽമണ്ണ ∙ കഴിഞ്ഞ ഒരു മാസത്തിനിടെ പെരിന്തൽമണ്ണയിലും പരിസരങ്ങളിൽ നിന്നുമായി ട്രോമാകെയർ പ്രവർത്തകർ പിടികൂടിയത് 25 പാമ്പുകളെ. വീടുകളിലും പരിസരങ്ങളിലും ഭീതി പരത്തിയ പാമ്പുകളെയാണ് പിടികൂടി വനംവകുപ്പിന്…

;

By :  Editor
Update: 2023-10-12 03:02 GMT

പെരിന്തൽമണ്ണ ∙ കഴിഞ്ഞ ഒരു മാസത്തിനിടെ പെരിന്തൽമണ്ണയിലും പരിസരങ്ങളിൽ നിന്നുമായി ട്രോമാകെയർ പ്രവർത്തകർ പിടികൂടിയത് 25 പാമ്പുകളെ. വീടുകളിലും പരിസരങ്ങളിലും ഭീതി പരത്തിയ പാമ്പുകളെയാണ് പിടികൂടി വനംവകുപ്പിന് കൈമാറിയത്. പെരുമ്പാമ്പുകളെയും മൂർഖൻ പാമ്പുകളെയുമാണ് പലയിടങ്ങളിൽ നിന്നായി പിടികൂടിയത്.

ഒടുവിൽ കല്ലുവെട്ടിയിൽ ദിവസങ്ങളായി നാട്ടുകാരെ മുൾമുനയിൽ നിർത്തിയ മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. വാർഡംഗം റഫീഖ് ബാവയും നാട്ടുകാരും നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്‌റ്റ് ആർആർടി ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

വനംവകുപ്പിന്റെ നിർദേശപ്രകാരം കേരള വനംവകുപ്പ് സർപ്പ റസ്‌ക്യുവറും ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്‌റ്റേഷൻ യൂണിറ്റ് ലീഡറുമായ ഫവാസ് മങ്കട, ഡപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, വാഹിദ അബു, ഫാറൂഖ് പൂപ്പലം, റെനിൻ ഏലംകുളം എന്നിവരാണ് പാമ്പിനെ പിടികൂടിയത്.

Tags:    

Similar News