മഞ്ചേരി നഗരത്തിലെ പുതുക്കുടി വലിയതോട് മലിനജലം നിറഞ്ഞ് നാശത്തിലേക്കോ ?

Update: 2025-01-13 01:54 GMT

മഞ്ചേരി നഗരത്തിലെ ചാലിക്കത്തോടിനു പിന്നാലെ കച്ചേരി പടി തുറക്കൽ ബൈപ്പാസിനോടു : ചേർന്നൊഴുകുന്ന പുതുക്കുടി വലിയതോട് നാശത്തിലേക്ക്. വേനലിൽ തെളിനീരൊഴുകിയ തോട്ടിൽ മലിനജലം നിറഞ്ഞും ദുർഗന്ധം പരന്നും സമീപത്തെ വീട്ടുകാരും യാത്രക്കാരും ദുരിതത്തിലാണ്

മലിനീകരണം തടയണമെന്ന് ആവശ്യപ്പെട്ട് പുതുക്കുടി റസിഡ ന്റ് അസോസിയേഷൻ നേതൃത്വത്തിൽ നേരത്തെ നഗരസഭ അധികൃതർ, കലക്ടർ എന്നിവർക്ക് പരാതി നൽകി.

മഞ്ചേരി കവളപ്പാറ, കോവിലകംകുണ്ട്, ഐജിബിടി, ശാന്തി ഗ്രാമം, പുതുക്കുടി, മേലാക്കം വഴിയാണ് തോട് ഒഴുകുന്നത്. ഒട്ടേറെ വീടുകളുടെയും വ്യാപാരസ്ഥപനങ്ങളുടെയും അടുത്ത് ഒഴുകുന്ന തോട്ടിൽ കറുത്ത കുഴ മ്പ് രൂപത്തിലുള്ള വെള്ളം ഒഴുകുന്നു. ദിവസങ്ങളായി ദുർഗന്ധം തുടങ്ങിയിട്ടുണ്ട്. പുതുക്കുടി ഭാഗങ്ങളിലേക്ക് കിണറുകളിലേക്ക് മലിനജലം ഊർന്നിറങ്ങുന്നതായി പരാതിയുണ്ട്. ബൈപാസിലെ ഒട്ടേറെ വ്യാപാര സ്‌ഥാപനങ്ങളുടെ പിൻഭാഗത്തുകൂടെയാണ് മലിനജലം ഒഴുകുന്നത്.

നഗരസഭയുടെ മാലിന്യ മുക്ത ക്യാംപെയ്നിന്റെ തിരിച്ചടിയാവുകയാണ് ഈ മലിനജലം ഒഴുക്ക്. തോട്ടിലേക്ക് മാലിന്യം വലിച്ചറിയുന്നതും മലിനജലം തള്ളുന്നതും വർധിച്ചതോടെയാണ് പുതുക്കുടി തോട് മാലിന്യ തോടായി മാറിയത് എന്നാണ് ആരോപണം

Tags:    

Similar News