ഫാക്ടിൽ സി.എസി.എം.എ ഇൻഡസ്ട്രിയൽ ട്രെയ്നി; 12,000 രൂപ സ്റ്റൈപന്റ്
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കൊച്ചി ഉദ്യോഗമണ്ഡലിലെ ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്ട്) സി.എസി.എം.എ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. രണ്ടുമുതൽ മൂന്നു വർഷം വരെയാണ് പരിശീലനം. ആദ്യവർഷം…
;കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കൊച്ചി ഉദ്യോഗമണ്ഡലിലെ ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്ട്) സി.എസി.എം.എ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. രണ്ടുമുതൽ മൂന്നു വർഷം വരെയാണ് പരിശീലനം. ആദ്യവർഷം പ്രതിമാസം 10,000 രൂപയും രണ്ടാംവർഷം പ്രതിമാസം 12,000 രൂപയും മൂന്നാംവർഷം പ്രതിമാസം 11,000 രൂപയുമാണ് സ്റ്റൈപന്റ്.
സി.എസി.എം.എ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.fact.co.inൽ ലഭിക്കും. നിർദേശാനുസരണം തയാറാക്കിയ അപേക്ഷ, ആധാർ, ജനനതീയതി, യോഗ്യതകൾ, പ്രവൃത്തിപരിചയം, സംവരണം മുതലായവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്രേഖകളുടെ ശരിപ്പകർപ്പുകൾ സഹിതം OFFICE OF THE GENERAL MANAGER (FINANCE), FACT HEAD OFFICE, UDYOGAMANDAL P.O, PIN: 683501ൽ ലഭിക്കണം. ഒക്ടോബർ 20വരെ അപേക്ഷകൾ സ്വീകരിക്കും.