ഗഗൻയാൻ ദൗത്യം: വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്‌റോ) നടത്തിയ ഗഗൻയാൻ മിഷന്റെ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഈ വിക്ഷേപണം ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ…
;ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്‌റോ) നടത്തിയ ഗഗൻയാൻ മിഷന്റെ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഈ വിക്ഷേപണം ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയിലേക്കുള്ള ഒരു പടി കൂടി മുന്നോട്ട് അടുപ്പിക്കുന്നു, ഇസ്രോയിലെ ശാസ്ത്രജ്ഞർക്ക് എന്റെ ആശംസകൾ."- പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
അതേസമയം രണ്ട് തവണ മാറ്റി വച്ച ശേഷമാണ് ശനിയാഴ്‌ച നിർണായക ദൗത്യം ഇസ്രോ പൂർത്തിയാക്കിയത്.ലിക്വിഡ് പ്രൊപ്പൽഡ് സിംഗിൾ-സ്‌റ്റേജ് ടെസ്‌റ്റ് വെഹിക്കിൾ (TV-D1) സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഒരു ഹ്രസ്വവും വളരെയധികം പ്രാധാന്യമുള്ളതുമായ പരീക്ഷണത്തിൽ ഇന്ത്യൻ ബഹിരാകാശയാത്രികരുടെ സുരക്ഷയ്ക്ക് നിർണായകമായ ഒരു ആഭ്യന്തര സംവിധാനവുമായി കുതിച്ചുയർന്നു- ക്രൂ എസ്കേപ്പ് സിസ്‌റ്റം.
ഈ ദൗത്യത്തിൽ ഉപയോഗിക്കുന്ന മോട്ടോറുകളുടെ ശേഷി പരീക്ഷണത്തിൽ വിലയിരുത്തി. അതിൽ താഴ്ന്ന ഉയരത്തിലുള്ള മോട്ടോറുകൾ, ഉയർന്ന ഉയരത്തിലുള്ള മോട്ടോറുകൾ, അടിയന്തിര സാഹചര്യങ്ങളിൽ ബഹിരാകാശയാത്രികരെ വാഹനത്തിൽ നിന്ന് സുരക്ഷിതമായി പുറന്തള്ളാൻ ഉപയോഗിക്കുന്ന ജെട്ടിസണിംഗ് മോട്ടോറുകൾ എന്നിവ ഉൾപ്പെടുന്നു.